ഇന്ന് മുതല്‍ വാഹന ഇന്‍ഷുറന്‍സ് ചെലവേറും; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുറയും

ഇന്ന് മുതല്‍ വാഹന ഇന്‍ഷുറന്‍സ് ചെലവേറും; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുറയും

മുംബൈ: ഇന്ന് മുതല്‍ വാഹന ഇന്‍ഷുറന്‍സിനും പ്രീമിയത്തിനും ചെലവേറും. കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച കൂടിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ബസുകള്‍ക്ക് പ്രീമിയത്തില്‍ 15 ശതമാനം ഇളവനുവദിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു.

സ്വകാര്യ രജിസ്‌ട്രേഷനുള്ള വിന്റേജ് കാറുകള്‍ക്ക് പ്രീമിയത്തിന്റെ പകുതി അടച്ചാല്‍മതി. പുതിയവാഹനങ്ങള്‍ വാങ്ങുമ്പോള്‍ കാറാണെങ്കില്‍ മൂന്നുവര്‍ഷത്തെയും ഇരുചക്രവാഹനമാണെങ്കില്‍ അഞ്ചുവര്‍ഷത്തെയും സിംഗിള്‍ പ്രീമിയം നിര്‍ബന്ധമാണ്. ഇതില്‍ ഒരുവര്‍ഷത്തെ പൂര്‍ണ ഇന്‍ഷുറന്‍സും ബാക്കി തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

വൈദ്യുത വാഹനങ്ങള്‍ക്ക് 15 ശതമാനവും ഹൈബ്രിഡ് വൈദ്യുതവാഹനങ്ങള്‍ക്ക് 7.5 ശതമാനവും ഇളവു നല്‍കും. രണ്ടുവര്‍ഷത്തെ കോവിഡ് ഇടവേളയ്ക്കുശേഷമാണ് അടിസ്ഥാന പ്രീമിയം തുക വര്‍ധിപ്പിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.