ന്യൂഡല്‍ഹി: മാസ്‌കും ഹെല്‍മറ്റും ധരിക്കാത്ത പോലീസുകാര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ഉത്തരവ് നല്‍കി ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഗ്‌വിയാണ് പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്. ജനങ്ങള്‍ക്ക് മാതൃകയാവേണ്ടവരാണ് പോലീസെന്നും കോടതി ചൂണ്ടിക്കാട്ടി.
ആഭ്യന്തര മന്ത്രാലയം സര്‍ക്കുലറുകള്‍ പുറത്തിറക്കിയിട്ടും കോവിഡ്-19 മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയും നടപ്പിലാക്കാതിരിക്കുകയും ചെയ്തതിന് ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഷാലെന്‍ ഭരദ്വാജ് നല്‍കിയ അപ്പീലിലാണ് ഈ നടപടി.
ഡ്യൂട്ടി സമയത്ത് മാസ്‌ക് ധരിക്കുന്നില്ല എന്നുള്‍പ്പെടെ നിരവധി പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് കോടതി ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ഡല്‍ഹി പോലീസ് ആരെങ്കിലും ഡ്യൂട്ടി സമയത്ത് മാസ്‌ക് ധരിക്കാതിരിക്കുകയോ ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാതിരിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് കോടതി നിര്‍ദേശം നല്‍കയിരിക്കുന്നത്.