ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ജമ്മു കശ്മീരില്‍ നിരന്തരമുണ്ടാകുന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമി കേന്ദ്രത്തിനെതിരെ തിരിഞ്ഞത്. ക്രിക്കറ്റിനോട് അമിതതാത്പര്യം കാണിക്കുന്നത് കൊണ്ട് അദ്ദേഹത്തിന് കായികമന്ത്രാലയത്തിന്റെ ചുമതല നല്‍കുന്നതാണ് നല്ലതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.
ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ദിവസവും ഒരു കശ്മീരി ഹിന്ദു വെടിയേറ്റ് മരിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് അമിത് ഷായുടെ രാജി ആവശ്യപ്പെടേണ്ടി വരുന്നത്. അടുത്തിടെ ക്രിക്കറ്റില്‍ അതിയായ താല്‍പര്യം കാണിക്കുന്നതിനാല്‍ അമിത് ഷായ്ക്ക് കായിക മന്ത്രാലയത്തിന്റെ ചുമതല നല്‍കുന്നതാണ് നല്ലതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.
അതേസമയം കശ്മീരിലെ നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കുല്‍ഗാമില്‍ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയതിന് പിന്നാലെയിരുന്നു അമിത് ഷാ - അജിത് ഡോവല്‍ കൂടിക്കാഴ്ച.