ന്യൂഡൽഹി: ജമ്മു കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് ഡൽഹിയില്‍ ചേരും.
ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. കൂടുതല്‍ സൈനികരെ കശ്മീരില്‍ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കഴിഞ്ഞ ദിവസം അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്നലെ മാത്രം രണ്ട് ഇതര സംസ്ഥാനക്കാരാണ് കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ബീഹാര്‍ സ്വദേശിയാണ്. ഇതോടെ എട്ട് ദിവസത്തിനിടെ കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.
കഴിഞ്ഞ മാസം 14 ഏറ്റുമുട്ടലുകളിലായി 27 ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിന് സമാനമായ രീതിയില്‍ ഈ മാസവും ഭീകരാക്രമണങ്ങള്‍ തുടര്‍ന്നതോടെ കശ്മീരില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഉന്നതതല യോഗം വിളിച്ചത്.