ഒരു കിലോമീറ്റര്‍ ബഫര്‍ സോണില്‍ ഖനനമോ ഫാക്ടറികളോ പാടില്ല: നിർദ്ദേശവുമായി സുപ്രീം കോടതി

ഒരു കിലോമീറ്റര്‍ ബഫര്‍ സോണില്‍ ഖനനമോ ഫാക്ടറികളോ പാടില്ല: നിർദ്ദേശവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി:  രാജ്യത്തെ വന്യജീവി സങ്കേതങ്ങളോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്നുള്ള ഒരു കിലോമീറ്റര്‍ ബഫര്‍ സോണില്‍ ഖനനമോ ഫാക്ടറികളോ പാടില്ലെന്ന് സുപ്രീം കോടതി.

ഈ മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ അനുമതിയോടെ മാത്രമേ നടക്കൂ. ഖനനം ഒരു തരത്തിലും ഈ പരിസരങ്ങളില്‍ അനുവദിക്കില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

ഇക്കോ സെന്‍സിറ്റീവ് സോണുകളില്‍ വരുന്ന നിലവിലുള്ള കെട്ടിടങ്ങളുടെ ഒരു ലിസ്റ്റ് ഓരോ സംസ്ഥാനത്തിന്റെയും വന്യജീവി വിഭാഗം തയ്യാറാക്കി സമര്‍പ്പിക്കണം. മൂന്ന് മാസത്തിനുള്ളില്‍ ലിസ്റ്റ് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.