സംസ്ഥാനം വീണ്ടും കോവിഡ് ഭീതിയില്‍; രാജ്യത്തെ പുതിയ രോഗികളില്‍ 31 ശതമാനവും കേരളത്തിലെന്ന് കേന്ദ്രം

സംസ്ഥാനം വീണ്ടും കോവിഡ് ഭീതിയില്‍; രാജ്യത്തെ പുതിയ രോഗികളില്‍ 31 ശതമാനവും കേരളത്തിലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ആശങ്ക പരത്തി രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 4041 പേര്‍ക്കാണ്. മൂന്ന് മാസത്തിന് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയത്. കഴിഞ്ഞ ആഴ്ചചയേക്കാള്‍ പ്രതിദിന കേസുകളില്‍ നാല്പത് ശതമാനം വര്‍ധനയുണ്ടായി.

പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ മുപ്പത്തിയൊന്ന് ശതമാനവും കേരളത്തിലാണ്. കേരളം കൂടാതെ തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്കും കൂടി. ഇത് കണക്കിലെടുത്ത് ജാഗ്രത കൂട്ടാന്‍ കേന്ദ്രം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പരിശോധനകളുടെ എണ്ണം കൂട്ടി രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈന്‍ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ഉള്‍പ്പടെ വീഴ്ച സംഭവിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മാസ്‌ക് ഉറപ്പാക്കാനും സാമൂഹിക അകലം ഉള്‍പ്പെടയുള്ള മാഗ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കാനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.