കാശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

കാശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ. അനന്ത്നാഗില്‍ ഇന്നലെ വൈകി ആരംഭിച്ച ഏറ്റുമുട്ടലില്‍ ഹിസ്‌ബുള്‍ ഭീകരനെ സുരക്ഷാസേന വധിച്ചു.

ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ നിസാര്‍ ഖണ്ഡെയെയാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്കും ഒരു നാട്ടുകാരനും പരിക്കേറ്റതായും കാശ്‌മീര്‍ മേഖലാ പൊലീസ് അറിയിച്ചു.

സ്ഥലത്തുനിന്നും ഒരു എകെ 47തോക്കും ആയുധങ്ങളും വെടിമരുന്നും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. അനന്ത്നാഗിലെ റിഷിപോര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. വെടിവയ്‌പ്പില്‍ പരിക്കേറ്റവരെയെല്ലാം ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് ഉടനെ മാറ്റിയതായും സ്ഥലത്ത് പരിശോധനകള്‍ നടത്തിയതായും പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.