സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ 50,000 രൂപ കൈക്കൂലി; റവന്യൂ ഉദ്യോസ്ഥരടക്കം നാല് പേര്‍ അറസ്റ്റില്‍

സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ 50,000 രൂപ കൈക്കൂലി; റവന്യൂ ഉദ്യോസ്ഥരടക്കം നാല് പേര്‍ അറസ്റ്റില്‍

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട്ട് നാല് റവന്യു ഉദ്യോഗസ്ഥരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറത്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് 50,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.

വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരായ എന്‍. ഉല്ലാസ്, പ്രസാദ് കുമാര്‍ എന്നിവരാണ് പിടിയിലായത്. താല്‍ക്കാലിക ജീവനക്കാരി സുഖില, വില്ലേജ് മുന്‍ ഉദ്യോഗസ്ഥന്‍ സുകുമാരന്‍ എന്നിവരും അറസ്റ്റിലായി. ഭൂമി അളക്കുന്നതിനിടെ വൈകിട്ടോടെ ഇവരെ വിജിലന്‍സ് പിടികൂടുകയായിരുന്നു. രാത്രിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.