ജൂലൈ ഒന്നു മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രസീതുകളില്ല; പണമടച്ച വിവരങ്ങള്‍ മൊബൈലില്‍ കിട്ടും

ജൂലൈ ഒന്നു മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രസീതുകളില്ല;  പണമടച്ച വിവരങ്ങള്‍ മൊബൈലില്‍ കിട്ടും

തിരുവനന്തപുരം: സര്‍ക്കാര്‍ ബില്ലുകള്‍ അടയ്ക്കുന്നതിന് ഇനി കടലാസ് രസീതുകള്‍ ലഭിക്കില്ല. പകരം പണമടച്ചതിന്റെ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ സന്ദേശമായെത്തും. ജൂലൈ ഒന്നു മുതലാണ് പുതിയ രീതി നിലവില്‍ വരിക.

ഈമാസം 15 വരെ താലൂക്കുതലം വരെയുള്ള ഓഫീസുകളിലും 30 വരെ മറ്റെല്ലാ ഓഫീസുകളിലും കടലാസ് രസീത് ലഭിക്കും. ജൂലൈ ഒന്നുമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രസീത് വഴി ഈടാക്കിയ പണം ട്രഷറികളില്‍ സ്വീകരിക്കില്ലെന്ന് വകുപ്പുകളെ അറിയിച്ചിട്ടുണ്ട്.

പണമിടപാടുകള്‍ ഓണ്‍ലൈനായതോടെയാണ് കടലാസ് രീതി അവസാനിപ്പിക്കുന്നത്. ഇതിനായി 'ഇ-ടി.ആര്‍ അഞ്ച്' എന്ന ആപ്ലിക്കേഷന്‍ തയ്യാറാക്കി. ഇത് കംപ്യൂട്ടറിലും മൊബൈലിലും ഒരുപോലെ പ്രവര്‍ത്തിപ്പിക്കാം. നെറ്റ് ബാങ്കിങ്, കാര്‍ഡ് പേമെന്റ്, യു.പി.ഐ., ക്യൂആര്‍ കോഡ്, പി.ഒ.എസ്. മെഷീന്‍ എന്നീ മാര്‍ഗങ്ങളില്‍ തുക സ്വീകരിക്കും. പണം നേരിട്ട് നല്‍കിയാലും രസീത് മൊബൈലില്‍ ആയിരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.