കൊല്ലത്ത് വൃദ്ധമാതാവിന് മകളുടെ ക്രൂര മർദ്ദനം; തടയാനെത്തിയ പഞ്ചായത്ത് അംഗത്തിന് നേരയും ആക്രമണം

കൊല്ലത്ത് വൃദ്ധമാതാവിന്  മകളുടെ ക്രൂര മർദ്ദനം; തടയാനെത്തിയ പഞ്ചായത്ത് അംഗത്തിന് നേരയും ആക്രമണം

കൊല്ലം: പത്തനാപുരത്ത് വൃദ്ധയായ അമ്മയ്ക്ക് മകളുടെ ക്രൂരമായ ശാരീരിക പീഡനം. പത്തനാപുരം സ്വദേശി ലീനയാണ് മാതാവ് ലീലാമ്മയെ മര്‍ദിച്ചത്. ലീലാമ്മയെ വീട്ടുമുറ്റത്ത് തൂണില്‍ കെട്ടിയിടുകയും ചെയ്തു.

സംഭവത്തില്‍ ഇടപെട്ട വനിതാ പഞ്ചായത്ത് അംഗത്തെയും ലീന മര്‍ദിച്ചു. പഞ്ചായത്ത് അംഗം ഹര്‍ഷമോള്‍ക്കാണ് മര്‍ദനമേറ്റത്. സ്വത്ത് സംബന്ധമായ വിഷയത്തെ ചൊല്ലി ലീലാമ്മയെ മകള്‍ ലീന നിരന്തരമായി മര്‍ദ്ദിക്കുമായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു.

മകള്‍ ലീലാമ്മയെ വീടിന് മുന്‍പില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത് കണ്ടാണ് പഞ്ചായത്ത് അംഗം ഓടിയെത്തിയത്. ഇക്കാര്യം ചോദിച്ചെത്തിയ പഞ്ചായത്തംഗം ഹര്‍ഷയെ ലീന മര്‍ദ്ദിച്ചതായും പരാതിയുണ്ട്. മര്‍ദ്ദനത്തില്‍പരിക്കേറ്റ വാര്‍ഡ് മെമ്പര്‍ പത്താനാപുരം ആശുപത്രിയില്‍ ചികിത്സ തേടി.

ഹര്‍ഷയുടെ പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട് മകള്‍ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്നും ലീലാമ്മ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.