വാളേന്തി പ്രകടനം: ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന വാളുകള്‍ പിടികൂടി

വാളേന്തി പ്രകടനം: ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന വാളുകള്‍ പിടികൂടി

തിരുവനന്തപുരം: ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കര ആര്യങ്കോട് വാളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന വാളുകള്‍ പിടികൂടി. ദുര്‍ഗാവാഹിനി പ്രവര്‍ത്തകന്റെ വെള്ളറടയിലെ വീട്ടില്‍ നിന്നാണ് നാല് വാളുകളും ദണ്ഡയും പിടികൂടിയത്. പിടിച്ചെടുത്ത വാളുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് ഹാജരാക്കി.

തടിയിലുണ്ടാക്കിയ വാളുകളില്‍ സ്‌പ്രേ പെയിന്റ്് ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. ഈ വാളുകളാണോ പ്രകടനത്തിന്റെ ദൃശ്യങ്ങളിലുള്ളതെന്ന് വ്യക്തമാകാനാണ് ഫൊറന്‍സിക് പരിശോധന നടത്തുന്നത്. വാളേന്തിയ പെണ്‍കുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

മെയ് 22 ന് പെണ്‍കുട്ടികളുടെ ആയുധമേന്തി റാലി നടത്തിയത്. പഠന ശിബിരത്തിന്റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളടക്കം ചേര്‍ന്ന് വാളുമേന്തി 'ദുര്‍ഗാവാഹിനി' റാലി നടത്തുകയായിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി 190 പേരാണ് റാലിയില്‍ പങ്കെടുത്തത്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.