മമത ബാനര്‍ജിയെ വിമര്‍ശിച്ച യുട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു; ബംഗാള്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം

മമത ബാനര്‍ജിയെ വിമര്‍ശിച്ച യുട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു; ബംഗാള്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച യുട്യൂബറെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. ഗോവയില്‍ നിന്നുമാണ് യൂട്യൂബര്‍ റോഡൂര്‍ റോയിയെ കസ്റ്റഡിയില്‍ എടുത്തത്. ഗായകന്‍ കെകെയുടെ മരണത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ റോഡൂര്‍ റോയി വിമര്‍ശിച്ചിരുന്നു.

അഭിപ്രായ സ്വാതന്ത്രത്തിനു വേണ്ടി വാദിക്കുന്ന മമത ബാനര്‍ജിയുടെ പൊയ്മുഖം അഴിഞ്ഞു വീണതായി കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മും കുറ്റപ്പെടുത്തി. അഖിലേന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റിജു ദത്തയുടെ പരാതിയിലാണ് കൊല്‍ക്കത്ത പൊലീസ് നടപടി. പശ്ചിമ ബംഗാളിനും മമത ബാനര്‍ജിക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് യൂട്യൂബര്‍ നടത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു.

ഗായകന്‍ കെകെ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് റോഡൂര്‍ റോയി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യൂട്യൂബര്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.