അമ്മയെയും മകളെയും ഇസ്തിരിപ്പെട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്ന് 16 പവന്‍ കവര്‍ന്നു

അമ്മയെയും മകളെയും ഇസ്തിരിപ്പെട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്ന് 16 പവന്‍ കവര്‍ന്നു

നാഗര്‍കോവില്‍: അമ്മയെയും മകളെയും ഇസ്തിരിപ്പെട്ടികൊണ്ട് തലയ്ക്കടിച്ച്‌ കൊന്ന് 16 പവന്‍ കവര്‍ന്നു. മുട്ടം തീരദേശ ഗ്രാമത്തിലാണ് അമ്മയേയും മകളേയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

ആന്റോ സഹായരാജിന്റെ ഭാര്യ പൗലിന്‍ മേരി (48), പൗലിന്‍ മേരിയുടെ അമ്മ തിരസമ്മാള്‍(90) എന്നിവരാണ് കൊല്ലപ്പെട്ടത്. ആന്റോ സഹായരാജും മകനും വിദേശത്താണ്. പൗലിന്‍ മേരിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ചൊവ്വാഴ് രാവിലെ ഫോണില്‍ വിളിച്ചിട്ട് എടുക്കാതായതോടെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട് പുറത്ത് നിന്ന് പൂട്ടി കിടക്കുന്നതാണ് ബന്ധു കണ്ടത്. തുടര്‍ന്ന് വീട് കുത്തിത്തുറന്നാണ് അകത്ത് കയറിയത്. ഇസ്തിരിപ്പെട്ടികൊണ്ട് തലയ്ക്കടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ഡിഐജി പ്രമേഷ് കുമാര്‍, എസ്പി ഹരികിരണ്‍ പ്രസാദ് എന്നിവര്‍ എത്തി തെളിവെടുപ്പു നടത്തി. വെള്ളിച്ചന്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടിക്കാനായി കുളച്ചല്‍ ഡിവൈഎസ്പി തങ്കരാമന്റെ നേതൃത്വത്തില്‍ അഞ്ചു പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.