തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനി മരിച്ചു. വര്‍ക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്.
ഒരാഴ്ച മുന്‍പ് പനിയും ഛര്‍ദിയും ബാധിച്ച അശ്വതി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മരുന്ന് നല്‍കി ആശുപത്രി അധികൃതര്‍ തിരികെ അയച്ചു. പിറ്റേ ദിവസം പെണ്‍കുട്ടി വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഈ ഒരാഴ്ചയ്ക്കിടെ തന്നെ അശ്വതിയുടെ ഓക്സിജന്‍ ലെവല്‍ കുറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.
മെഡിക്കല്‍ കോളജിലെ പരിശോധനയിലാണ് കുട്ടിക്ക് ചെള്ള് പനിയാണെന്ന് സ്ഥിരീകരിച്ചത്. മേക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അശ്വതി.