ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതിയെ തെരഞ്ഞെടുപ്പിന്റെ തിയതി ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അടുത്ത മാസം 24 ന് അവസാനിക്കും.
കഴിഞ്ഞ തവണ 2017 ജൂലൈ പതിനേഴിനായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജുലൈ ഇരുപതിന് വിജയിയെ പ്രഖ്യാപിച്ചു. ലോ്ക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകള്‍ എന്നിവയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്ന ഇലക്ടറല്‍ കോളജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
ആനുപാതിക പ്രാതിനിധ്യ രീതിയിലാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് നിയമസഭാംഗങ്ങളുടെ വോട്ടിനു മൂല്യം. ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കാണ് ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ബിജെപി സ്ഥാനാര്‍ഥി തന്നെ ജയിക്കാനാണ് സാധ്യത കൂടുതല്‍.