ന്യൂഡൽഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുളള ഇടപാടുകളുടെ പരിധിയില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വിവിധ വരിസംഖ്യകള്‍ അടയ്ക്കുന്നതിന് ഏര്‍പ്പെടുത്തിയ പരിധിയാണ് പുതുക്കിയത്. 5,000 രൂപയില്‍ നിന്നും 15,000 രൂപയായാണ് ഇടപാട് പരിധി ഉയര്‍ത്തിയത്.
ഇ- മാന്‍ഡേറ്റിന് പുതിയ ചട്ടം രൂപീകരിക്കുന്നതോടെ ഉപയോക്താക്കളുടെ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്താന്‍ കഴിയും. ഇന്‍ഷുറന്‍സ്, ഗ്യാസ്, വൈദ്യുതി ബില്ലുകള്‍, വിദ്യാഭ്യാസ ഫീസ് തുടങ്ങി വിവിധ ഇടപാടുകള്‍ നടത്തുന്നതിനാണ് ഇ- മാന്‍ഡേറ്റ് നല്‍കുന്നത്.
വിവിധ സേവനങ്ങള്‍ക്ക് പണമടയ്ക്കാനുള്ള സമയമായാല്‍ സേവന ദാതാക്കള്‍ ഉപയോക്താക്കള്‍ക്ക് സന്ദേശം അയക്കും. ഈ സന്ദേശത്തിന് അനുസൃതമായി അക്കൗണ്ടില്‍ നിന്നും പണം ഈടാക്കാന്‍ ഇ- മാന്‍ഡേറ്റ് വഴി അനുമതി ലഭിക്കും. ഇത്തരം ഇടപാടുകള്‍ക്കാണ് റിസര്‍വ് ബാങ്ക് പരിധി ഏര്‍പ്പെടുത്തിയത്.