പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2000 ന് മുകളില്‍.
ഏറ്റവുമധികം രോഗികള്‍ എറണാകുളത്ത് - 796.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2000 ന് മുകളില്‍ രേഖപ്പെടുത്തി. 2415 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
അഞ്ച് പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം രോഗികള്‍. ഇന്ന് 796 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം 368, കോട്ടയം 260, കോഴിക്കോട് 213 എന്നിങ്ങനെയാണ് കോവിഡ് കേസുകള്‍ കൂടുതലുള്ള മറ്റു ജില്ലകള്‍. രാജ്യത്തും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വന്‍ വർധനവാണുള്ളത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികൾ 38% വർധിച്ചു.ഇന്ന് 7240 പേർക്ക് രോഗം സ്ഥിരികരിച്ചു. എട്ട് മരണവും റിപ്പോർട്ട് ചെയ്തു.