പറക്കലിനിടെ എയര്‍ അറേബ്യ വിമാനത്തിന് യന്ത്രത്തകരാര്‍; അടിയന്തിരമായി ഇന്ത്യയിലിറക്കി

പറക്കലിനിടെ എയര്‍ അറേബ്യ വിമാനത്തിന് യന്ത്രത്തകരാര്‍; അടിയന്തിരമായി ഇന്ത്യയിലിറക്കി

അഹമ്മദാബാദ്: എയര്‍ അറേബ്യ വിമാനത്തിന് പറക്കലിനിടെ യന്ത്രത്തകരാര്‍. അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിമാനം ഇന്ത്യയിലിറക്കി. ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ നിന്നും അബുദാബിയിലേക്ക് പോകുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിന്റെ ഒരു എഞ്ചിന്‍ യാത്രയ്ക്കിടെ തകരാറിലായി.

ഇതോടെ അപായലൈറ്റ് കത്തിയതോടെയാണ് യാത്രാമധ്യേ ഇന്ത്യയിലേക്ക് ലാന്റ് ചെയ്യാന്‍ പൈലറ്റ് തീരുമാനിച്ചത്. തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ വിമാനം ലാന്റ് ചെയ്തു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണമാരംഭിച്ചു.

എയര്‍ അറേബ്യയുടെ എ320 എയര്‍ബസാണ് ലാന്റ് ചെയ്തത്. സംഭവത്തില്‍ യാത്രക്കാര്‍ക്കോ വിമാന ജീവനക്കാര്‍ക്കോ പരിക്കില്ല. അഞ്ച് വര്‍ഷം പഴക്കമുളളതാണ് വിമാനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ അറേബ്യ അധികൃതര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.