സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ ആദ്യ സ്ഥാനനഷ്ടം വിജിലന്‍സ് മേധാവി എം.ആര്‍ അജിത് കുമാറിന്; തലപ്പത്ത് നിന്ന് മാറ്റാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ ആദ്യ സ്ഥാനനഷ്ടം വിജിലന്‍സ് മേധാവി എം.ആര്‍ അജിത് കുമാറിന്; തലപ്പത്ത് നിന്ന് മാറ്റാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: ഡോളര്‍ കടത്തുകേസില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ വിജിലന്‍സ് മേധാവിക്ക് തൊപ്പി തെറിച്ചു. എം.ആര്‍ അജിത്ത് കുമാറിനാണ് സ്ഥാനം നഷ്ടമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപ്പെട്ടാണ് അജിത്ത്കുമാറിനെ മാറ്റുന്നത്.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിനു നിര്‍ദേശം നല്‍കി. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ തുടര്‍ച്ചയായാണ് വിജിലന്‍സ് തലപ്പത്തെ മാറ്റം.

അജിത് കുമാറുമായി ഫോണില്‍ സംസാരിച്ചതായി ഷാജ് കിരണ്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാനത്തുനിന്ന് മാറ്റുന്നത്. സരിത്തിനെ കസ്റ്റഡിയിലെടുത്തത് ഉള്‍പ്പെടെ അജിത്ത്കുമാറിലൂടെ നേരത്തെ അറിഞ്ഞതായി ഷാജ് വെളിപ്പെടുത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.