അഫ്ഗാനെയും വീഴ്ത്തി; ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കരികെ

അഫ്ഗാനെയും വീഴ്ത്തി; ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കരികെ

കൊല്‍ക്കത്ത: എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെയും ഇന്ത്യയ്ക്ക് ജയം. കൊല്‍ക്കത്തയിലെ വിവൈബികെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവസാന നിമിഷങ്ങളിലാണ് ഗോളുകള്‍ പിറന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ജയം.

ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മലയാളിയായ സഹല്‍ അബ്ദുസ്സമദുമാണ് ഗോളുകള്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ കംബോഡിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസവുമായാണ് അഫ്ഗാനെ നേരിടാന്‍ ഇന്ത്യയിറങ്ങിയത്. കംബോഡിയക്കെതിരെ രണ്ട് ഗോളുകളും ഛേത്രി തന്നെയാണ് നേടിയത്.

എണ്‍പത്തിയഞ്ചാം മിനുട്ടിലാണ് സുന്ദരമായ ഫ്രീകിക്കിലൂടെ ഛേത്രി അഫ്ഗാന്റെ വലകുലുക്കിയത്. തുടര്‍ന്ന് തൊട്ടടുത്ത മിനുട്ടുകളില്‍ അഫ്ഗാന്‍ ഗോള്‍ മടക്കി സമനില നേടി. 88ാം മിനുട്ടില്‍ അമീരിയാണ് ഹെഡറിലൂടെ അഫ്ഗാന്റെ ഗോള്‍ നേടിയത്. എന്നാല്‍ അധിക സമയത്ത് ആശിഖിന്റെ പാസില്‍ സഹല്‍ വിജയഗോള്‍ നേടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.