പ്രകാശ് സിംഗ് ബാദല്‍ ഗുരുതരാവസ്ഥയില്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പ്രകാശ് സിംഗ് ബാദല്‍ ഗുരുതരാവസ്ഥയില്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മൊഹാലി: മുന്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മൊഹാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ, ഫെബ്രുവരിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജനുവരിയില്‍ 94 കാരനായ അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു. കഴിഞ്ഞ രണ്ടു ടേമുകളായി പഞ്ചാബ് രാഷ്ട്രീയത്തില്‍ വലിയ ചലനം ഉണ്ടാക്കാന്‍ അകാലിദളിന് സാധിക്കുന്നില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.