ഇസ്ലാമിക സംഘടനകളുടെ പൊതുമുതല്‍ നശിപ്പിച്ചുള്ള പ്രതിഷേധത്തിനെതിരേ കര്‍ശന നടപടികളുമായി ഉത്തര്‍പ്രദേശ് പൊലീസ്; അനധികൃത വീടുകള്‍ ഇടിച്ചു നിരത്തുന്നു

ഇസ്ലാമിക സംഘടനകളുടെ പൊതുമുതല്‍ നശിപ്പിച്ചുള്ള പ്രതിഷേധത്തിനെതിരേ കര്‍ശന നടപടികളുമായി ഉത്തര്‍പ്രദേശ് പൊലീസ്; അനധികൃത വീടുകള്‍ ഇടിച്ചു നിരത്തുന്നു

ലക്‌നൗ: ബിജെപി നേതാവ് പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ഇസ്ലാമിക സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് കടന്നതോടെ കര്‍ശന നടപടികളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രക്ഷോഭത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കാന്‍ നേതൃത്വം നല്‍കിയവരുടെ വീടുകള്‍ പൊളിച്ചു നീക്കിയാണ് സര്‍ക്കാര്‍ പ്രതികരണം.

അനധികൃതമായി കെട്ടിപ്പൊക്കിയ വീടുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിക്കുന്നത്. ഇന്ന് പ്രയാഗ് രാജിലെ ഇസ്ലാമിക പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതാവിന്റെ വീടാണ് പൊളിച്ചത്. ജാവേദ് മുഹമ്മദ് എന്ന രാഷ്ട്രീയക്കാരന്റെ വീടിന്റെ ഗേറ്റുകളും പുറംമതിലും തകര്‍ത്തു.

വന്‍ പോലീസ് കാവലിലായിരുന്നു ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള പൊളിക്കല്‍. വെള്ളിയാഴ്ചയിലെ പ്രതിഷേധത്തിന്റെ സൂത്രധാരന്‍ ജാവേദ് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ശഹരണ്‍പൂരിലും കാണ്‍പൂരിലുമെല്ലാം ഇത്തരത്തില്‍ അറസ്റ്റിലായവരുടെ വീടുകള്‍ പൊളിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 300 ലേറെ പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.