അമൃത്സർ: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലെയുടെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റിൽ. മൂസെവാലെയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഘത്തിലെ സന്തോഷ് ജാദവ് ആണ് പൊലീസ് പിടിയിലായത്.
പൂനെയില്‍ നിന്നാണ് സന്തോഷ് ജാദവിനെ പിടികൂടിയത്. കൊലയാളി സംഘത്തിലെ ആദ്യ അറസ്റ്റാണിത്. തിഹാര്‍ ജയിലില്‍ കഴിയുന്ന ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്ണോയിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.
മേയ് 29 നാണ് സിദ്ദു മൂസെവാലെ കൊല്ലപ്പെട്ടത്. മേയ് 28 ന് സിദ്ദു മൂസെവാലെ ഉള്‍പ്പടെയുള്ള 400 ലധികം വിവിഐപികളുടെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിന് അധിക ഉദ്യാഗസ്ഥരെ ആവശ്യമാണെന്ന് പറഞ്ഞായിരുന്നു നടപടി.