ന്യൂഡൽഹി: ബിജെപി നേതാക്കള്‍ നടത്തിയ നബി വിരുദ്ധ പരാമര്‍ശത്തെ തുടർന്ന് കടുത്ത സൈബർ ആക്രമണം നേരിട്ട് ഇന്ത്യ. എഴുപതിലധികം സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്.
ഇസ്രായേലിലെ ഇന്ത്യന്‍ എംബസി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസേര്‍ച്ചിന്റെ ഉള്‍പ്പെടെ സ്ഥാപനങ്ങളുടെ വെബ്സെറ്റുകള്‍ സൈബര്‍ ആക്രമണത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം പ്രമുഖ ബാങ്കിന് നേരെയുള്ള ഹാക്കിംഗ് ശ്രമം പരാജയപ്പെടുത്തിയിട്ടുമുണ്ട്. ഹാക്കര്‍ ഗ്രൂപ്പായ ഡ്രാഗണ്‍ഫോഴ്‌സ് മലേഷ്യയാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.