ഐപിഎല്‍ സംപ്രേക്ഷണത്തിന്റെ ടിവി അവകാശം സോണി സിക്‌സ് സ്വന്തമാക്കി

ഐപിഎല്‍ സംപ്രേക്ഷണത്തിന്റെ ടിവി അവകാശം സോണി സിക്‌സ് സ്വന്തമാക്കി

മുംബൈ: അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണ അവകാശത്തില്‍ ടിവി റൈറ്റ്‌സ് സ്വന്തമാക്കി സോണി സിക്‌സ്. ക്രിക്കറ്റ് മല്‍സരത്തോളം ആവേശം നിറഞ്ഞ ലേലത്തിനൊടുവില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനെ പിന്തള്ളിയാണ് സോണി ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ടൂര്‍ണമെന്റിന്റെ അവകാശം സ്വന്തമാക്കിയത്. ഏകദേശം 23,575 കോടി രൂപയ്ക്കാണ് സോണി കരാര്‍ നേടിയത്.

പുതിയ കരാര്‍ പ്രകാരം 57 കോടി രൂപ വീതം ഓരോ മല്‍സരത്തിനും ടിവി അവകാശത്തിലൂടെ മാത്രം ബിസിസിഐക്ക് ലഭിക്കും. ഓണ്‍ലൈന്‍ അവകാശത്തിനു വേണ്ടിയുള്ള ലേലം തുടരുകയാണ്. ഇതു കൂടി പൂര്‍ത്തിയാകുന്നതോടെ 60,000 കോടി രൂപയ്ക്ക് അടുത്താകും ബോര്‍ഡിന്റെ പെട്ടിയില്‍ വീഴുന്ന തുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.