മനുഷ്യ ഹൃദയവുമായി അതിവേഗം മുംബൈയിൽ; ദൗത്യം വിജയകരമാക്കി ഇന്‍ഡിഗോ

മനുഷ്യ ഹൃദയവുമായി അതിവേഗം മുംബൈയിൽ; ദൗത്യം വിജയകരമാക്കി  ഇന്‍ഡിഗോ

മുംബൈ: മുംബൈയിലുള്ള രോഗിയില്‍ വച്ചുപിടിപ്പിക്കുന്നതിന് വഡോദരയില്‍ നിന്ന് മനുഷ്യഹൃദയവുമായി അതിവേഗം പറന്ന് ദൗത്യം വിജയകരമാക്കി പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ.

മനുഷ്യ ഹൃദയവുമായി വഡോദരയില്‍ നിന്ന് പറന്ന വിമാനം രണ്ടരമണിക്കൂര്‍ കൊണ്ടാണ് മുംബൈയില്‍ എത്തിയത്. ഇന്‍ഡിഗോയുടെ 6ഇ 6734 വിമാനമാണ് മനുഷ്യഹൃദയവുമായി വഡോദരയില്‍ നിന്ന് പറന്നത്. മുംബൈയിലെ രോഗിയ്ക്ക് വച്ചുപിടിപ്പിക്കുന്നതിന് അതിവേഗത്തിലാണ് കാര്യങ്ങള്‍ നീക്കിയതെന്ന് ഇന്‍ഡിഗോ അറിയിച്ചു.

വഡോദരയില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് മനുഷ്യഹൃദയവുമായി വിമാനത്തില്‍ കയറിയത്. മുംബൈയിലെ ആശുപത്രിക്ക് ഹൃദയം കൈമാറിയതായും ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഇന്‍ഡിഗോയുടെ പ്രസ്താവന വ്യക്തമാക്കുന്നു.

മുംബൈ വിമാനത്താവളത്തില്‍ നിന്ന് അതിവേഗത്തില്‍ ഹൃദയം ആശുപത്രിയില്‍ എത്തിക്കുന്നതിന് ആവശ്യമായ ഗതാഗത സൗകര്യവും ഇന്‍ഡിഗോ തന്നെയാണ് ഒരുക്കിയത്. മെയ് മാസത്തിലും സമാനമായി അവയദാന ദൗത്യത്തില്‍ ഇന്‍ഡിഗോ പങ്കാളിയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.