സര്‍ക്കാര്‍ സമരത്തെ നേരിടുന്ന രീതിയില്‍ ഗവര്‍ണര്‍ക്ക് അസംതൃപ്തി; ഡിജിപിയെ വിളിച്ചു വരുത്തി വിശദീകരണം തേടാന്‍ നീക്കം

സര്‍ക്കാര്‍ സമരത്തെ നേരിടുന്ന രീതിയില്‍ ഗവര്‍ണര്‍ക്ക് അസംതൃപ്തി; ഡിജിപിയെ വിളിച്ചു വരുത്തി വിശദീകരണം തേടാന്‍ നീക്കം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങളെ നേരിടുന്ന രീതി നിരീക്ഷിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊലീസിന്റെ രീതികളോട് ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ടെന്നും എല്ലാം നിരീക്ഷിച്ച് വേണ്ട നടപടിയെടുക്കാനാണ് ആരിഫ് മുഹമ്മദ് ഖാന്റെ നീക്കമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സാഹചര്യം നിരീക്ഷിച്ച ശേഷം ഡിജിപിയോട് നേരിട്ട് വിശദീകരണം തേടാനാണ് ഗവര്‍ണറുടെ നീക്കമെന്നാണ് പുറത്തു വരുന്ന വിവരം. കോണ്‍ഗ്രവും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ പോലീസ് കാഴ്ച്ചക്കാരായി മാറി നില്‍ക്കുന്നുവെന്ന പരാതിയും രാജ്ഭവനുണ്ട്.

മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളില്‍ പ്രതിഷേധമുണ്ടായതിനെ ഒറ്റപ്പെട്ട സംഭവമായിട്ട് മാത്രമേ രാജ്ഭവന്‍ വിലയിരുത്തുന്നുള്ളു. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ ഇന്റലിജന്‍സ് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ഗവര്‍ണര്‍ വിലയിരുത്തുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉണ്ടായേക്കാവുന്ന പ്രതിഷേധ പരിപാടികള്‍, സര്‍ക്കാര്‍ അതിനെ നേരിടുന്ന രീതി എന്നിവയെല്ലാം രാജ്ഭവന്‍ നിരീക്ഷിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.