തിരുവനന്തപുരം: വിമാനത്തികത്ത് കയറി മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മട്ടന്നൂര്‍ യുപിഎസിയിലെ അധ്യാപകനായ ഫര്‍സീന്‍ മജീദിനെയാണ് സസ്‌പെന്‍ഡു ചെയ്തത്. ഫര്‍സീനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
മുഖ്യമന്ത്രി കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ. നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവര്‍ 'മുഖ്യമന്ത്രി രാജിവയ്ക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തിയത്.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഇവരെ സീറ്റുകള്‍ക്കിടയിലേക്കു തള്ളിയിട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുവരെയും വലിയതുറ പൊലീസിനു കൈമാറി. മര്‍ദനത്തില്‍ പരുക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പിഎയും ഗണ്‍മാനും നല്‍കിയ പരാതിയില്‍ വധശ്രമത്തിന് പൊലീസ് കേസെടുത്തു.