മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കാറില്‍നിന്ന് മകനും മന്ത്രിയുമായ ആദിത്യ താക്കറെയോട് ഇറങ്ങാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ സുരക്ഷ ജീവനക്കാര്‍.
മുംബൈയിലെത്തിയ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനുള്ള വി.ഐ.പികളുടെ പട്ടികയില്‍ ആദിത്യയുടെ പേരില്ലായിരുന്നെന്നും അതിനാലാണ് ഇറങ്ങാന്‍ ആവശ്യപ്പെട്ടതെന്നും സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) അറിയിച്ചു.
മഹാരാഷ്ട്ര വിനോദ സഞ്ചാര-പരിസ്ഥിതി വകുപ്പ് മന്ത്രിയാണ് ആദിത്യ. ആദിത്യയെ കാറില്‍ നിന്നിറക്കിയ തീരുമാനത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി വാദം നടത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ആദിത്യ താക്കറെ തന്റെ മകന്‍ മാത്രമല്ല, മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയാണെന്ന് ഉദ്ധവ് എസ്പിജി ഉദ്യോഗസ്ഥരെ അറിയിച്ചു. പിന്നീട് ആദിത്യ താക്കറയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ കാറില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചു.