തിരുവനന്തപുരം: ലോക കേരള സഭയില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ് പ്രതിനിധികള്‍. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക കേരള സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു
തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈക്കാര്യം അറിയിച്ചത്. എന്നാൽ പ്രവാസി പ്രതിനിധികളെ വിലക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് യുഡിഎഫ്. തുടര്‍ സമരപരിപാടികള്‍ തീരുമാനിക്കാന്‍ യുഡിഎഫ് ഏകോപന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. മൂന്ന് മണിക്ക് കണ്‍ഡോണമെന്റ് ഹൗസിലായിരുന്നു യോഗം ചേര്‍ന്നത്. നാളെയും മറ്റന്നാളുമായാണ് ലോക കേരള സഭ നടക്കുന്നത്.