ജയറാം രമേശ് കോണ്‍ഗ്രസ് മാധ്യമ പ്രചാരണ വിഭാഗം മേധാവി

ജയറാം രമേശ് കോണ്‍ഗ്രസ് മാധ്യമ പ്രചാരണ വിഭാഗം മേധാവി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയില്‍ അഴിച്ചുപണി നടത്തി എഐസിസി. മാധ്യമ വിഭാഗത്തിന്റെ മേധാവിയായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജയ്‌റാം രമേശിനെ നിയമിച്ചു. മാധ്യമ-പ്രചാരണ വിഭാഗങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ജയ്‌റാം രമേശിനെ നിയമിച്ചതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

രണ്‍ദീപ് സിംഗ് സുര്‍ജേവാലയെ മാറ്റിയാണ് ജയ്‌റാം രമേശിനെ വിഭാഗത്തിന്റെ ചുമതലയേല്‍പ്പിച്ചത്. കമ്മ്യൂണിക്കേഷന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുടെ നിലവിലെ ചുമതലയില്‍ നിന്ന് സുര്‍ജേവാലയെ ഒഴിവാക്കിയതായും കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരുമെന്നും പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാജസ്ഥാനില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ നിലവിലെ മാധ്യമ-പ്രചാരണ വിഭാഗത്തിന് വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പുതിയ നിയമനമുണ്ടായിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു സുര്‍ജേവാല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.