ന്യൂഡല്‍ഹി: അഗ്‌നിപഥ് പ്രതിഷേധത്തില്‍ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ യോഗം അടിയന്തരമായി വിളിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. യോഗം ചേര്‍ന്ന് വിശദമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി അംഗം കെ.സി വേണുഗോപാല്‍ എം.പി ചെയര്‍മാന്‍ ജുവല്‍ ഓറമിന് കത്തു നല്‍കി.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി അരങ്ങേറുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
പദ്ധതിക്കെതിരെ ഉദ്യോഗാര്‍ത്ഥികളും പ്രതിരോധ വിഗഗ്ദ്ധരും ഗുരുതരമായ ആശങ്കകളാണ് പങ്കു വച്ചത്. യാതൊരു ചര്‍ച്ചകളും കൂടാതെ, തിടുക്കത്തില്‍ നടപ്പിലാക്കിയതാണെന്ന് വ്യക്തമാണ്. ഈ പശ്ചാത്തലത്തില്‍ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്ത് അഗ്‌നിപഥ് പദ്ധതിയെപ്പറ്റി വിശദമായ ചര്‍ച്ച നടത്തണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.