ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയില്‍ പ്രതിഷേധം കനക്കവെ കരസേനയിലെ റിക്രൂട്ട്മെന്റിന്റെ കരട് വിജ്ഞാപനം ഇന്ന് പുറത്തിറക്കും. വിജ്ഞാപനത്തെ തുടര്‍ന്ന് റിക്രൂട്ട്മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കും. ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.
വ്യോമസേനയില്‍ ജൂണ്‍ 24നാണ് രജിസ്ട്രേഷന്‍. പരിശീലനം ഡിസംബര്‍ 30ന് തുടങ്ങും. ജൂലൈ പത്തിന് ഓണ്‍ലൈന്‍ പരീക്ഷ നടക്കും. അതേസമയം നാവിക സേനയില്‍ 25നായിരിക്കും റിക്രൂട്ട്മെന്റ് വിജ്ഞാപനം ഇറങ്ങുക. ഒരു മാസത്തിനുള്ളില്‍ പരീക്ഷ നടക്കും. നവംബര്‍ 21ന് പരിശീലനം തുടങ്ങും.