ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. കോവിഡ് മൂലം കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്വസന നാളത്തില്‍ അണുബാധ കണ്ടെത്തിയതോടെ വിദഗ്ധ പരിശോധനയ്ക്കു കഴിഞ്ഞ ദിവസം വിധേയയാക്കിയിരുന്നു. വീട്ടില്‍ വിശ്രമം തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി മാധ്യമ വിഭാഗം ചെയര്‍മാന്‍ ജയറാം രമേശ് അറിയിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി വ്യാഴാഴ്ച്ച ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഡോക്ടര്‍മാര്‍ രണ്ടാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ച സാഹചര്യത്തിലാണിത്. ഇതോടെ സമയം നീട്ടി വാങ്ങാനാണ് തീരുമാനം.