പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; സൈന്യം ഒരു ഭീകരനെ വധിച്ചു

പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; സൈന്യം ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയിലെ തുജ്ജാന്‍ മേഖലയിലും വടക്കന്‍ കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലുമാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയത്.

ഭീകരരുടെ ആക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് ഒളിച്ചിരുന്ന ഭീകരര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചത്.

അതേസമയം സോപോര്‍ ടൗണില്‍ ഇന്ന് പുലര്‍ച്ചെ മറ്റൊരു ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചിരുന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നും കാശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റിലൂടെ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.