ഒഡീഷയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നു സിആര്‍പിഎഫ് ജവന്മാര്‍ക്ക് വീരമൃത്യു

ഒഡീഷയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നു സിആര്‍പിഎഫ് ജവന്മാര്‍ക്ക് വീരമൃത്യു

ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോയിസ്റ്റ് ആക്രമണം. മൂന്നു സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഒഡീഷ-ഛത്തീസ്ഗഢ് ബോര്‍ഡറായ നുവാപാഡയിലാണ് ആക്രമണം ഉണ്ടായത്.

നുപാവാഡ ജില്ലയിലെ ബോഡന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സഹജ്പാനി ഗ്രാമത്തില്‍ വെച്ചാണ് സിആര്‍പിഎഫ് സംഘത്തിനെ നേരെ നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

വീരമൃത്യു വരിച്ചവരില്‍ രണ്ടുപേര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥരായിരുന്നുവെന്നാണ് വിവരം. പട്ടദാന വനത്തിലുള്ളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പുതിയ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സിആര്‍പിഎഫ് സേനാ വിഭാഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിരുന്നു. ഇവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

മരിച്ച ജവാന്മാരുടെ പക്കല്‍ നിന്നും മാവോയിസ്റ്റുകള്‍ മൂന്ന് എകെ 47 തോക്കുകള്‍ മോഷ്ടിച്ചതായി ഐജി അമിതാഭ് താക്കൂര്‍ അറിയിച്ചു. നുവാപാഡ എസ്പിയും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.