കൊച്ചി: യുസിഎസ്എഫ് ചെയര്‍മാന്‍ അഡ്വ മാത്യു മുത്തേടന്‍ അന്തരിച്ചു. 61 വയസായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് മുളന്തുരുത്തി കണ്ടനാട് ഇന്‍ഫന്റ് ജീസസ് ദേവാലയത്തില്‍.
ഹൈക്കോടതി അഭിഭാഷകനായ അഡ്വ മാത്യു മുത്തേടന്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ കേരള ലേബര്‍ മൂവ്‌മെന്റ് ഭാരവാഹി, യു.സി.എസ്.എഫ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സുസ്ത്യര്‍ഹമായ സേവനം അനുഷടിച്ചിട്ടുണ്ട്.
ഭാര്യ: ഞാറയ്ക്കല്‍ കാളിയാടന്‍ കുടുംബാംഗം ടെസി മാത്യു (ഫെഡറല്‍ ബാങ്ക്). മക്കള്‍: വര്‍ഗീസ് മാത്യു (പോര്‍ഷെ കാര്‍ ഷോറും കൊച്ചി), ലിസ് മാത്യു (എന്‍ജിനിയര്‍ യു.കെ). മരുമക്കള്‍: ശില്പ മുണ്ടയ്ക്കല്‍ കോതമംഗലം, ആശ്വിന്‍ ഐസക് (എന്‍ ജിനിയര്‍ യു.കെ).