വെരൂർ: വെരൂർ സെന്റ് ജോസഫ് ഇടവകയിൽ K CBC മദ്യ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം വെരൂർ സെന്റ് ജോസഫ് പള്ളിയിൽ ലോക ലഹരി വിരുദ്ധ ദിന സമ്മേളനം വികാരി . ഡോ. ടോം പുത്തൻ കളം ഉദ്ഘാടനം ചെയ്തു. ലഹരി പദാർത്ഥങ്ങൾ ബോധപൂർവം ഉപേക്ഷിച്ച് ഈ മഹാവിപത്തിനെ ദൂരെയകറ്റാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഫാ. ഡൊമിനിക്സാവിയോ ലഹരി വിരുദ് പ്രതിജ്ഞ എടുക്കാൻ നേതൃത്വം നൽകി. ഫാ.ജോസഫ് വേലങ്ങാട്ട് ശേരി, ആന്റണി മലയിൽ, ബേബിച്ചൻ പുത്തൻ പറമ്പിൽ , കെ.പി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.