മാധ്യമ വിലക്ക് വാച്ച് ആന്റ് വാര്‍ഡിന്റെ പിശക്; സഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ വിശദീകരണവുമായി സ്പീക്കര്‍

മാധ്യമ വിലക്ക് വാച്ച് ആന്റ് വാര്‍ഡിന്റെ പിശക്; സഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ വിശദീകരണവുമായി സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ സഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ വിശദീകരണവുമായി സ്പീക്കര്‍. മാധ്യമ വിലക്ക് വാച്ച് ആന്റ് വാര്‍ഡിന് സംഭവിച്ച പിശകാണെന്നാണ് വിശദീകരണം.

രാവിലെ സഭയിലെത്തിയ മാധ്യമങ്ങള്‍ക്ക് വലിയ തോതിലെ വിലക്കായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. മീഡിയ റൂമില്‍ മാത്രമായിരുന്നു മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചത്. പ്രതിപക്ഷ നേതാവിന്റെയും മന്ത്രിമാരുടെയും ഓഫീസിലേയ്ക്ക് പോകാന്‍ അനുമതി നിഷേധിച്ചു. പി ആര്‍ ഡി ഔട്ട് മാത്രമായിരുന്നു മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

സഭയിലെ പ്രതിപക്ഷപത്തിന്റെ പ്രതിഷേധ ദൃശ്യങ്ങള്‍ ഒഴിവാക്കി ഭരണപക്ഷത്തെ ദൃശ്യങ്ങള്‍ മാത്രമാണ് പബ്‌ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സംഭവം അന്വേഷിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു. പിന്നാലെ സ്പീക്കറുടെ പ്രസ് സെക്രട്ടറി മീഡിയ റൂമിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷവും മാധ്യമങ്ങളെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിച്ചില്ല.

മാധ്യമങ്ങള്‍ക്ക് സ്വന്തം നിലയില്‍ പ്രസ് ഗ്യാലറിയില്‍ നിന്ന് ദൃശ്യങ്ങളെടുക്കാനുള്ള അനുമതിയും നിഷേധിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.