'മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞ പിണറായി ഇപ്പോള്‍ നല്ല പിള്ള ചമയുന്നു'; മുഖ്യമന്ത്രിക്ക് മറവി രോഗമെന്ന് വി.ഡി സതീശന്‍

'മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞ പിണറായി ഇപ്പോള്‍ നല്ല പിള്ള ചമയുന്നു'; മുഖ്യമന്ത്രിക്ക് മറവി രോഗമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറവി രോഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.

അന്വേഷണം നടക്കുന്നതിനിടെ വയനാട്ടില്‍ ഗാന്ധി ഫോട്ടോ തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന് മുഖ്യമന്ത്രിക്ക് എവിടുന്ന് വിവരം കിട്ടി എന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിഷ്പക്ഷമായി അന്വേഷിക്കാനാവുമോ? മുന്‍കാല ചെയ്തികള്‍ മറന്ന് പിണറായി ഇപ്പോള്‍ നല്ല പിള്ള ചമയുകയാണ്. മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് പിണറായിയല്ലേയെന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്ര ഏജന്‍സികളെക്കുറിച്ച് കോണ്‍ഗ്രസിന് കേരളത്തിലും കേന്ദ്രത്തിലും ഒരേ നിലപാടാണ്. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണം ഇടറുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. പ്രതിപക്ഷത്തിനെതിരായ ഒരാക്രമണത്തിലും പൊലീസ് നടപടി എടുക്കുന്നില്ല. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടാല്‍ പോലും പൊലീസ് അറസ്റ്റ് ചെയ്യും. എന്നാല്‍ എന്നെ കൊല്ലുമെന്ന് പറഞ്ഞ ആള്‍ക്കെതിരെ പോലും കേസില്ലെന്നും വി.ഡി സതീശന്‍ തുറന്നടിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.