ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണ്‍ സെക്രട്ടറി പി.പി മാധവനെതിരേ പീഡന പരാതി. മലയാളിയായ മാധവന്‍ ജോലിയും വിവാഹ വാഗ്ദാനവും നല്‍കി പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
ഡല്‍ഹി ഉത്തം നഗര്‍ പോലീസ് സ്റ്റേഷനിലാണ് യുവതി പരാതിയുമായി എത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി നല്‍കിയ ദളിത് യുവതിയുടെ ഭര്‍ത്താവ് കോണ്‍ഗ്രസ് ഓഫീസില്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്ന കരാറുകാരനാണ്. 2020 ല്‍ യുവതിയുടെ ഭര്‍ത്താവ് മരിച്ചു. പിന്നാലെ മാധവന്‍ യുവതിയുടെ സഹായത്തിനെത്തുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പരാതിയെ തുടര്‍ന്ന് ഇന്നലെയാണ് ഡല്‍ഹിയിലെ ഉത്തം നഗര്‍ പോലീസ് സ്റ്റേഷനില്‍ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഡല്‍ഹി ഡിഡിയു ആശുപത്രിയില്‍ യുവതിയെ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.