എംപി ഓഫിസ് ആക്രമണവും സ്വപ്നയുടെ ആരോപണങ്ങളും; നിയമസഭ ഇന്നും പ്രക്ഷുഭ്തമാകും

എംപി ഓഫിസ് ആക്രമണവും സ്വപ്നയുടെ ആരോപണങ്ങളും; നിയമസഭ ഇന്നും പ്രക്ഷുഭ്തമാകും

തിരുവനന്തപുരം: നിയമസഭ ഇന്നും പ്രക്ഷുഭ്തമാകും. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവും സ്വര്‍ണക്കടത്ത് കേസിലെ സ്വപ്നയുടെ ആരോപണങ്ങളും പ്രതിപക്ഷം ഇന്നും സഭയില്‍ ഉന്നയിക്കും. അസാധാരണമായ പ്രതിഷേധങ്ങള്‍ക്കും നടപടികള്‍ക്കുമാണ് നിയമസഭ ഇന്നലേ വേദിയായത്. ഇന്നും പ്രതിഷേധം ആവര്‍ത്തിക്കുമെന്ന സൂചനയാണ് പ്രതിപക്ഷം നല്‍കുന്നത്.

സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉയര്‍ത്തിയേയ്ക്കും. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന മറുപടിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ളത്. ഇതിനു പുറമെ ബഫര്‍ സോണുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കലും നിയമസഭയിലുണ്ടാകും.

അതിനിടെ പ്രതിപക്ഷ എം.എല്‍.എമാര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചട്ടലംഘനം എന്നാരോപിച്ച് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. എം.എല്‍.എമാര്‍ സഭയ്ക്ക് ഉള്ളിലെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും പരാതിയില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.