സ്പ്രിംഗ്‌ളറിലെ ബുദ്ധികേന്ദ്രം വീണാ വിജയന്‍; ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്: പിണറായിക്കും മകള്‍ക്കുമെതിരെ വീണ്ടും സ്വപ്ന

സ്പ്രിംഗ്‌ളറിലെ ബുദ്ധികേന്ദ്രം വീണാ വിജയന്‍; ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്: പിണറായിക്കും മകള്‍ക്കുമെതിരെ വീണ്ടും സ്വപ്ന

പാലക്കാട്: മുഖ്യമന്ത്രിയ്ക്കും മകള്‍ വീണാ വിജയനുമെതിരെ വീണ്ടും ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. സ്പ്രിംഗ്ളര്‍ വിവാദത്തിന് പിന്നിലെ ബുദ്ധികേന്ദ്രം വീണാ വിജയനാണ്.

രഹസ്യ ചര്‍ച്ചകള്‍ക്കായി പലതവണ ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. കോണ്‍സല്‍ ജനറലിനൊപ്പം മുഖ്യമന്ത്രിയുടെ വീട്ടില്‍ പോയിട്ടുണ്ട്. എന്നാല്‍ ഒരു പരിശോധനയുമുണ്ടായിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.

എക്സാലോജിക്കിലെ ഇടപെടലുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഷാജ് കിരണ്‍ ഇടനിലക്കാരനല്ലെങ്കില്‍ എഡിജിപിയെ മാറ്റിയതെന്തിനാണെന്നും ഷാജ് കിരണിനെതിരെ നടപടിയെടുക്കാത്തത് എന്താണെന്നും സ്വപ്ന ചോദിച്ചു.

മുഖ്യമന്ത്രി ജനങ്ങളോട് കളളം പറയുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സ്വപ്ന സഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് കളളമാണെന്ന് അറിയിച്ചു. ക്ലിഫ് ഹൗസില്‍ യുഎഇ ഭരണാധികാരിയുമായി നടന്ന കൂടിക്കാഴ്ച നിയമ വിരുദ്ധമായിരുന്നു. \

ഷാര്‍ജ ഭരണാധികാരിയ്ക്ക് കൈക്കൂലി നല്‍കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സ്വപ്ന പറഞ്ഞു. ബാഗില്‍ ഉപഹാരമായിരുന്നുവെങ്കില്‍ എന്തിനാണ് ഡിപ്‌ളോമാറ്റിക് ബാഗേജ് വഴി അതയച്ചതെന്നും സ്വപ്ന ചോദിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.