ഇംഫാല്‍: മണിപ്പൂരില്‍ ഉണ്ടായ മലയിടിച്ചിലില്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഏഴു സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. 55 സൈനികരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കണ്ടെത്തിയവരില്‍ പലര്‍ക്കും സാരമായ പരിക്കുണ്ട്. സൈന്യവും പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
ഇന്ത്യന്‍ കരസേനയുടെ ടെറിട്ടോറിയല്‍ ആര്‍മിയുടെ 107-ാം വിഭാഗം തങ്ങിയിരുന്ന മേഖലയില്‍ ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് വന്‍ മലയിടിച്ചില്‍ ഉണ്ടായത്. തുപുല്‍ റെയില്‍വേയുടെ നിര്‍മ്മാണം നടക്കുന്ന തുപുല്‍ മേഖലയിലെ ഈസേയ് നദിയിലേയ്ക്കാണ് മലയിടിഞ്ഞത്.
നദിയിലെ കനത്ത ഒഴുക്കും ശക്തമായ മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുകയാണ്. ഇന്ത്യന്‍ റെയില്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷ ഒരുക്കാനായി നിയോഗിക്കപ്പെട്ട സൈനിക ക്യാമ്പിരുന്ന മേഖലയിലാണ് മലയിടിഞ്ഞത്. ഈസേയ് നദിയുടെ ഒഴുക്കു വര്‍ധിച്ചതിനാല്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുകയാണ്.