എകെജി സെന്ററിനെതിരായ ആക്രമം: കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് സിപിഎം

എകെജി സെന്ററിനെതിരായ ആക്രമം: കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് സിപിഎം

തിരുവനന്തപുരം: സിപിഎം ആസ്ഥാനമായ എകെജി സെന്ററിൽ ഉണ്ടായ ബോംബേറിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപണമുന്നയിച്ച്‌ സിപിഎം നേതാക്കള്‍.

എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

സംഭവത്തെ അപലപിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പാ‌ര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുകാരണവശാലും പ്രകോപനത്തില്‍ വീഴരുതെന്നും സമാധാനപരമായ പ്രതിഷേധം ജനങ്ങളെ അണിനിരത്തി നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇന്ന് രാവിലെ 11 മണിയോടെ സംസ്ഥാന വ്യാപക പ്രതിഷേധം സിപിഎം സംഘടിപ്പിക്കും.

രാത്രി 11.24ന് എകെജി സെന്ററിന് താഴെ ഹാളിനോട് ചേര്‍ന്നാണ് ഇരുചക്രവാഹനത്തിലെത്തിയയാള്‍ സ്‌ഫോടക വസ്‌തു എറിഞ്ഞത്. പ്രധാന ഗെയ്‌റ്റിന് സമീപം പൊലീസ് കാവലുണ്ടായിരുന്നു എന്നാണ് സിപിഎം അറിയിച്ചത്. സിപിഎം നേതാക്കളായ എം.എ ബേബി, പി.കെ ശ്രീമതി എന്നിവരടക്കം ഈ സമയം സ്ഥലത്തുണ്ടായിരുന്നു. എകെജി സെന്റര്‍ ആക്രമണത്തിന് പിന്നിലുള‌ളവരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.