നുപൂര്‍ ശര്‍മ്മയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്: നടപടി സുപ്രീം കോടതി വിമര്‍ശനത്തിന് പിന്നാലെ

നുപൂര്‍ ശര്‍മ്മയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്: നടപടി സുപ്രീം കോടതി വിമര്‍ശനത്തിന് പിന്നാലെ

ന്യൂഡൽഹി: നബി വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മ്മയ്ക്ക് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച്‌ കൊല്‍ക്കത്ത പൊലീസ്.

നുപൂറിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉദയ്പൂര്‍ കൊലപാതകമടക്കം രാജ്യത്ത് നടന്ന അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നുപൂര്‍ ശര്‍മ്മയാണെന്ന രൂക്ഷ വിമര്‍ശനമാണ് കോടതി കഴിഞ്ഞ ദിവസം ഉന്നയിച്ചത്.

നുപൂറിന് പരവതാനി വിരിച്ച്‌ കാണുമെന്ന പരിഹാസം പൊലീസിന് നേരെ ഉന്നയിച്ച കോടതി അറസ്റ്റ് നടക്കാത്തത് അവരുടെ സ്വാധീനത്തിന് തെളിവാണെന്നും തുറന്നടിച്ചിരുന്നു. നുപൂര്‍ ശര്‍മ്മയുടെ അറസ്റ്റിലെ മെല്ലപ്പോക്കും ഉന്നയിച്ച് പ്രതിപക്ഷം കേന്ദ്രത്തിെനെതിരെ നിലപാട് കടുപ്പിച്ചിരുന്നു.

ഗുജറാത്ത് കലാപ കേസില്‍ നടപടികള്‍ പെട്ടെന്നെടുത്ത സര്‍ക്കാര്‍ നുപൂര്‍ ശര്‍മ്മയുടെ കാര്യത്തിൽ മടിച്ച്‌ നില്‍ക്കുന്നതെന്ത് കൊണ്ടാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.