രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാര്‍ മടങ്ങിയശേഷം; സമരക്കാര്‍ക്ക് അനുകൂല റിപ്പോര്‍ട്ടുമായി പൊലീസ്

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാര്‍ മടങ്ങിയശേഷം; സമരക്കാര്‍ക്ക് അനുകൂല റിപ്പോര്‍ട്ടുമായി പൊലീസ്

തിരുവനന്തപുരം: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മഹാത്മ ഗാന്ധിയുടെ ചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി പൊലീസ് റിപ്പോര്‍ട്ട്. സമരക്കാര്‍ പോയ ശേഷവും ഗാന്ധി ചിത്രത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോകളുടെ തെളിവും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ്പി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആക്രമണം നടത്തിയ എസ്എഫ്ഐക്കാര്‍ പോയതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഓഫീസിലേക്കെത്തിയിരുന്നു. ഇതിന് ശേഷമാണ് ഗാന്ധി ചിത്രം താഴെ വീണുകിടക്കുന്ന ചിത്രങ്ങള്‍ വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഫീസ് അടിച്ച് തകര്‍ത്ത ശേഷം രാഹുലിന്റെ ചിത്രവും വാഴയും എസ്എഫ്ഐക്കാര്‍ അവിടെ സ്ഥാപിച്ചു. ഈ സമയത്തും ഗാന്ധി ചിത്രം ചുമരില്‍ തന്നെ ഉണ്ടായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമ്പോള്‍ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫര്‍ 3.59 ന് പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരില്‍ തന്നെ ഉണ്ട്.

ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം താഴേക്ക് പോയ ഫോട്ടോഗ്രാഫര്‍ തിരികെ എത്തുന്നത് 4.30നാണ്. ഈ സമയത്ത് പകര്‍ത്തിയ ഫോട്ടോയില്‍ ഓഫിസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്ന് പോലീസ് റിപ്പോര്‍ട്ട് പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.