പുതിയ മഹാരാഷ്ട്ര സര്‍ക്കാരിന് അധികകാലം ആയുസില്ല; ഉടന്‍ വീഴുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി

പുതിയ മഹാരാഷ്ട്ര സര്‍ക്കാരിന് അധികകാലം ആയുസില്ല; ഉടന്‍ വീഴുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി

കൊൽക്കത്ത: മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെയും നേതൃത്വത്തിലുള്ള പുതിയ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

പുതിയ മഹാരാഷ്ട്ര സര്‍ക്കാരിന് അധികകാലം ആയുസില്ലെന്നും ഉടന്‍ വീഴുമെന്നും മമത പറഞ്ഞു. 'ഈ സര്‍ക്കാര്‍ തുടരില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് അധാര്‍മ്മികമായ ജനാധിപത്യ വിരുദ്ധ സര്‍ക്കാരാണ്. അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കാം. പക്ഷേ അവര്‍ മഹാരാഷ്ട്രയുടെ ഹൃദയം കീഴടക്കിയില്ല' എന്ന് മമത വ്യക്തമാക്കി.

നിങ്ങളുടെ അധികാരം ദുരുപയോഗം ചെയ്ത് ജനാധിപത്യത്തെ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയും. എന്നാല്‍ ഈ രാജ്യത്തെ ജനങ്ങള്‍ ജനാധിപത്യ മാര്‍ഗങ്ങള്‍ ഉപയോഗിച്ച്‌ നിങ്ങളെ തകര്‍ക്കുമെന്ന് മമത കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ ശിവസേന വിമത എം.എല്‍.എമാര്‍ക്ക് അസമില്‍ ബി.ജെ.പി പണവും മറ്റും നല്‍കിയെന്നും മമത ബാനര്‍ജി ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.