ഇടുക്കിയില്‍ കനത്ത മഴ: മരങ്ങള്‍ കടപുഴകി വീണ് മൂന്നു മരണം

ഇടുക്കിയില്‍ കനത്ത മഴ: മരങ്ങള്‍ കടപുഴകി വീണ് മൂന്നു മരണം

ഇടുക്കി: കനത്ത മഴയില്‍ മരം വീണ് ഇടുക്കിയില്‍ മൂന്ന് പേര്‍ മരിച്ചു. മൈലാടും പാറ സ്വദേശിനി മുത്തുലക്ഷ്മി(56), ചുണ്ടല്‍ സ്വദേശിനി ലക്ഷ്മി, ജാര്‍ഖണ്ഡ് സ്വദേശി ബാജു കിന്‍ഡോ (60) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.

ഉടുമ്പന്‍ചോല താലൂക്കില്‍ നെടുങ്കണ്ടത്തിന് സമീപം മൈലാടും പാറ, പൊന്നാങ്കാണി, പൂപ്പാറയ്ക്ക് സമീപം തോണ്ടിമല എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്.

മൈലാടും പാറയില്‍ ഏലത്തോട്ടത്തില്‍ പണി ചെയ്യുന്നതിനിടെയാണ് മുത്തുലക്ഷ്മി മരം വീണ് അപകടത്തില്‍ പെട്ടത്. മൈലാടും പാറ സെന്റ് മേരീസ് എസ്റ്റേറ്റിലെ ജോലിക്കിടയാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ മുത്തുലക്ഷ്മിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകുകയായിരുന്നു. പച്ചക്കാനത്തുള്ള സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ മരം ഒടിഞ്ഞു വീണാണ് അപകടം സംഭവിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.