രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ്എഫ്ഐക്കാര്‍ വിളയാടി; തടയാന്‍ പൊലീസിനു കഴിഞ്ഞില്ല: അന്വേഷണ റിപ്പോര്‍ട്ട്

 രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ്എഫ്ഐക്കാര്‍ വിളയാടി; തടയാന്‍ പൊലീസിനു കഴിഞ്ഞില്ല: അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പറ്റ ഓഫിസ് ആക്രമിക്കുന്നത് തടയുന്നതില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്നും എസ്എഫ്‌ഐക്കാര്‍ നിയമത്തെ വെല്ലുവിളിച്ച് അഴിഞ്ഞാടിയെന്നും എഡിജിപി മനോജ് ഏബ്രഹാം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മുന്‍കൂട്ടി അറിയിച്ചിട്ടും അക്രമം തടയാന്‍ പൊലീസിനു കഴിഞ്ഞില്ല. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഇക്കാര്യം അറിഞ്ഞതേയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും സായുധ ക്യാംപുകളില്‍ ദ്രുതകര്‍മ സേന അടിയന്തരമായി രൂപീകരിക്കണമെന്നും അവര്‍ക്കു കലാപകാരികളെ നേരിടാനുള്ള എല്ലാ ഉപകരണവും ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.